Zygo-Ad

മദ്രസയിൽ നിന്നിറങ്ങിയ 15കാരനെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് തലശ്ശേരി പോലീസിന്റെ പിടിയിൽ


തലശ്ശേരി: മദ്രസാ പഠനം കഴിഞ്ഞിറങ്ങിയ 15 കാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമം. ഉച്ചയോടെയാണ് സംഭവം. 

സ്കൂട്ടറിൽ കയറ്റി മൂന്നാം ഗേറ്റ് പരിസരത്തെ ആളൊഴിഞ്ഞ കെട്ടി ടത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവാവിനെ തളളി മാറ്റി കുതറി ഓടിയ 15 കാരൻ, വിവരം സമീപത്ത് കണ്ട ഓട്ടോ ഡ്രൈവറോട് പറഞ്ഞു.

കുട്ടിയെയും കൂട്ടി സംഭവ സ്ഥലത്ത് എത്തിയ ഓട്ടോ ഡ്രൈവർ യുവാവിനെ ചോദ്യം ചെയ്തു. ഇതിനിടയിൽ പ്രതി ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെട്ടുവെങ്കിലും ഓട്ടോ ഡ്രൈവർ. ഇയാളുടെ വാഹനത്തിന്റെ നമ്പർ ശ്രദ്ധിച്ചിരുന്നു. വിദ്യാർത്ഥി പിന്നീട് വീട്ടുകാർക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകി. 

അന്വേഷണം നടത്തിയ തലശ്ശേരി എസ്.ഐ, കെ. അശ്വതിയുടെ നേതൃത്വത്തിലുള്ള പോലീസുകാർ ഇന്ന് പുലർച്ചെ നാദാപുരത്തുള്ള ലോഡ്‌ജിൽ നിന്നും പ്രതി ഇർഷാദിനെ പിടികൂടുകയായിരുന്നു

വളരെ പുതിയ വളരെ പഴയ