മുഴപ്പിലങ്ങാട്: ക്ഷീര വികസന വകുപ്പും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും ആത്മ കണ്ണൂരിൻ്റെ സഹകരണത്തോടെ മുഴപ്പിലങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ സംഘടിപ്പിച്ച പശു പരിപാലന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. പി. ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.
മുഴപ്പിലങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് സി. എം. അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ക്ഷീര വികസന വകുപ്പ് സീനിയർ ഓഫീസർ വി.കെ.നിഷാദ് മുഖ്യ ഭാഷണം നടത്തി. ഡി.എഫ്. ഐ. ഷിബിന, സി. ദാസൻ, ആർ.മഹാദേവൻ എന്നിവർ സംസാരിച്ചു. റിട്ട. വെറ്റിനറി സർജൻ പ്രീതംലാൽ ക്ലാസെടുത്തു. കന്നുകാലികൾക്കുള്ള പോഷക കിറ്റുകൾ വിതരണം ചെയ്തു.
