Zygo-Ad

ഓപ്പറേഷൻ തൂഫാൻ: തലശേരിയിൽ യുവ ഡോക്ടർ മെത്താഫിറ്റമിനുമായി പിടിയിൽ.

 


തലശ്ശേരി: ലഹരി ഉപയോഗിച്ച കേസിൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ കൊല്ലം സ്വദേശി ഡോ. അഖിൽ സജിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

തലശ്ശേരിയിൽ ഇയാൾ താമസിക്കുന്ന വാടകവീട്ടിൽ പോലീസ് നടത്തിയ റെയ്‌ഡിലാണ് എം.ഡി.എം.എ (MDMA) ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെടുത്തത്. ആശുപത്രിയിലെ ചില ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.

കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊബൈൽ ഫോണും മറ്റ് രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രമുഖ സഹകരണ ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥൻ ലഹരി കേസിൽ പിടിയിലായത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതരും വിശദീകരണം തേടിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ