Zygo-Ad

ലഹരിക്കേസ്: കീര്‍ത്തനയ്ക്ക് പിന്നാലെ അധ്യാപിക കാവ്യയെയും പുറത്താക്കി വിദ്യാഭ്യാസ വകുപ്പിന്റെ നടപടി


വടകര: വടകരയില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ അധ്യാപികമാർക്ക് അറസ്റ്റിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി.

ലഹരി വിരുദ്ധ ക്യാമ്പയിനില്‍ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയ അധ്യാപിക കീർത്തനയെ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയിരുന്നു.

ഇന്ന് രണ്ടാമത്തെ അധ്യാപികയ്ക്കും പിരിച്ചുവിടല്‍. താത്കാലിക അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ സർവീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ അധ്യാപകരാണ് പുറത്താക്കപ്പെട്ട രണ്ടുപേരും.

കേസില്‍ മറ്റ് അധ്യാപകർക്കും പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാട് നടത്തിയ മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ