Zygo-Ad

വടകര കൈനാട്ടിയില്‍ ട്രെയിൻ തട്ടി വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു


വടകര: വടകര കൈനാട്ടി റാണി സ്‌കൂളിന് സമീപം റെയില്‍വേ ട്രാക്കില്‍ ട്രെയിൻ തട്ടി വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.

വെസ്റ്റ് ബംഗാള്‍ ഈസ്റ്റ് മിഡ്‌നാപൂർ എരണ്ട ബാർ സ്വദേശി മസൂറുല്‍ സഹ (24) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ഏതോ ട്രെയിൻ തട്ടി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിനെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പരിശോധിച്ച ഡോക്ടർ മരണ വിവരം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികള്‍ സ്വീകരിച്ചു വരുന്നു.

വളരെ പുതിയ വളരെ പഴയ