Zygo-Ad

പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും തലശ്ശേരിയിൽ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം


തലശ്ശേരി : വിഡി സതീശൻ മുഖ്യമന്ത്രി ആയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ തലശ്ശേരിയിൽ ആഹ്ലാദ പ്രകടനം നടത്തി.

പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു. വൈകിട്ട് എൽ എസ് പ്രഭു മന്ദിരത്തിൽ നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം പഴയ ബസ്റ്റാൻഡ് പുതിയ ബസ്റ്റാൻഡ് വഴി എൽഎസിൽ അവസാനിച്ചു. 

യുഡിഎഫ് നേതാക്കളായ എം.പി അരവിന്ദാക്ഷൻ, എൻ മഹമൂദ്, അഡ്വ. സിജി അരുൺ, സാഹിർ പാലക്കൽ, അഡ്വ: കെ ശുഹൈബ്, ഷാനിദ് മേക്കുന്ന്, എ ഷർമിള, പി വി രാധാകൃഷ്ണൻ, സുശീൽ ചന്ദ്രോത്ത്, ഇ. വിജയകൃഷ്ണൻ, റഷീദ് തലായി, വി ജലീൽ, ടി കെ ജമാൽ,എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ