തലശ്ശേരി: അന്തർദേശീയ സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ വൈസ്മൻ ഇന്റർനാഷണലിന്റെ കീഴിൽ തലശ്ശേരി ബ്രണ്ണൻ വൈസ് മെൻസ് ക്ലബ് രൂപീകരിച്ചു.
പാരീസ് പ്രസിഡൻസി ഹോട്ടൽ ഹാളിൽ ചേർന്ന വൈസ് കുടുംബ സംഗമത്തിൽ വെസ്റ്റ് ഇന്ത്യ റീജനൽ ഡയറക്ടർ പി എസ് ഫ്രാൻസിസ് ഉദ്ഘാടന കർമ്മം നിർവഹിച്ച്,
ക്ലബ്ബ് ഭാരവാഹികളെ വിവിധ സ്ഥാനങ്ങളിൽ അവരോധിച്ചു. കൂത്തുപറമ്പ് ഷീറോസ് വൈസ് വിമൻസ് ക്ലബ് പ്രസിഡന്റ് സി വി സുരഭി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സവിത എ ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അംഗത്വ വിതരണത്തിന് ഡിസ്ട്രിക്ട് 4 ഗവർണർ സാബു കുര്യാക്കോസ് നേതൃത്വം നൽകി.
ക്ലബ്ബിന്റെ സാമൂഹ്യ ക്ഷേമ പരിപാടി റീജിനൽ സെക്രട്ടറി സുന്ദർ രാജലു ഉദ്ഘാടനം ചെയ്തു.
സ്ഥാനമേറ്റ പ്രസിഡന്റ് ഉഷ വിശ്വത്തിന് ക്ലബ്ബ് പതാക കൈമാറിക്കൊണ്ട് നിയുക്ത എൽ. ആർ. ഡി സോൺ 2 മധു പണിക്കർ ഫ്ലാഗ് പ്രസന്റേഷൻ കർമ്മം നിർവഹിച്ചു.
ക്ലബ്ബ് ഏറ്റെടുത്തു നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമ പരിപാടികൾ പ്രസിഡന്റ് ഉഷ വിശ്വം വിശദീകരിച്ചു.
പൂരക്കളിയിൽ സംസ്ഥാന സർക്കാരിന്റെ ഫോക്കലോർ അക്കാദമി അവാർഡ് ലഭിച്ച മധു പണിക്കരെ ക്ലബ് ഷാൾ അണിയിച്ച് ആദരിച്ചു.
കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് ലഭിച്ച ക്ലബ്ബ് അംഗം മനീഷയുടെ മകൻ ആരോൺ. ബി യെ ക്ലബ്ബ് ഷാൾ അണിയിച്ച് ആദരിച്ചു. കോടിയേരി ഷോട്ടോകാൻ കരാട്ടെ സ്കൂൾ വിദ്യാർത്ഥിയാണ്.
റീജിനൽ വനിത കോ-ഓഡിനേറ്റർ ലേഖ മധു, റീജിയണൽ ബുള്ളറ്റിൻ എഡിറ്റർ സേതുമാധവൻ, ക്ലബ്ബ് അഡ്വൈസറും ബ്രണ്ണൻ എച്ച്. എസ്. എസ്. റിട്ട. പ്രിൻസിപ്പലുമായ യശോദ പയ്യൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ക്ലബ്ബ് വൈസ്ഗയ് കെ കെ അനിലകുമാരി സ്വാഗതവും സ്ഥാനമേറ്റ സെക്രട്ടറി ചന്ദ്രി മണാട്ട് നന്ദിയും പറഞ്ഞു.
വൈസ്മൻ ഇന്ത്യ ഏരിയ സർവീസ് ഡയറക്ടർ സി വിശ്വനാഥൻ പരിപാടികൾക്ക് നേതൃത്വം നൽകി.
ഡിസ്ട്രിക്ട് 4 സെക്രട്ടറി ജോസ്, പാനൂർ ക്വീൻസ് ക്ലബ് പ്രസിഡന്റ് ടി ഭാർഗവി, സെക്രട്ടറി കെ പ്രേമി എന്നിവരും പങ്കെടുത്തു. ക്ലബ്ബ് അംഗം സിതാര ജിനദേവ് അവതരിപ്പിച്ച രംഗ പൂജയോടെയാണ് ഉൽഘാടന പരിപാടികൾ ആരംഭിച്ചത്.
ഒരു വാഹനാപകടത്തിൽ അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ കണ്ണൂർ മെട്രോ വൈസ് മെൻസ് ക്ലബ്ബ് മുൻ പ്രസിഡന്റ് മലബാർ ഷാജിയുടെ നിര്യാണത്തിൽ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
സ്ഥാനമേറ്റ ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും തലശ്ശേരി സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച് സെമിത്തേരി സന്ദർശിച്ച് 18ആം നൂറ്റാണ്ടിൽ തലശ്ശേരിയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവന നൽകിയ എഡ്വേർഡ് ബ്രണ്ണൻ സായിപ്പിന്റെ ശവകുടിരത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു.
