തലശ്ശേരി: കേന്ദ്ര സർക്കാർ പെട്രോൾ - ഡീസൽ വില വർദ്ധിപ്പിച്ചതിനെതിരെ, കെ പി സി സി ആഹ്വാന പ്രകാരം, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ തലശ്ശേരി നഗരത്തിൽ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി.അരവിന്ദാക്ഷൻ, ഡി സി സി ജന: സെക്രട്ടറി കെ.പി. സാജു, യു ഡി എഫ് മണ്ഡലം കൺവീനർ അഡ്വ സി.ജി.അരുൺ, കെ.സുരേശൻ, പി.വി.രാധാകൃഷ്ണൻ, എ. ഷർമ്മിള, അനസ്ചാലിൽ, ഇ.വി ജയകൃഷ്ണൻ, ഉച്ചുമ്മൽ ശശി, അഡ്വ: കെ.സി രഘുനാഥ്, ജെതീന്ദ്രൻ കുന്നോത്ത്, പി.ഒ. റാഫി ഹാജി, എൻ.കെ.രാജീവ്, എസ്.ഹൈമ നേതൃത്വം നൽകി.
