Zygo-Ad

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം: വളവുകൾക്ക് വീതി കൂട്ടുന്ന നവീകരണ പ്രവൃത്തികൾ ആരംഭിച്ചു


 കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ കൊടുംവളവുകൾ വീതി കൂട്ടുന്ന റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളാണ് നിലവിൽ വീതി കൂട്ടുന്നത്. നവീകരണത്തിന്റെ ഭാഗമായി മൾട്ടി ആക്സിൽ ലോറികൾക്കും മറ്റ് ഭാരമേറിയ ചരക്ക് വാഹനങ്ങൾക്കും ചുരത്തിൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വരും ദിവസങ്ങളിലും ഈ നിയന്ത്രണം തുടരുമെന്നും തിങ്കളാഴ്ച മുതൽ പരിശോധനയും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചുരം വഴി പോകേണ്ട മൾട്ടി ആക്സിൽ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണമെന്ന് നിർദേശമുണ്ട്.

ചുരത്തിലൂടെ കടന്നുപോകുന്ന മറ്റ് വാഹനങ്ങൾ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും റോഡ് നിർമാണ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും വയനാട്, കോഴിക്കോട് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ