തലശ്ശേരി: സ്വാതന്ത്ര്യ സമരത്തെയും രക്തസാക്ഷികളെയും തമസ്കരിച്ചുകൊണ്ട് ഇന്ത്യൻ ഭരണകൂടം മുന്നോട്ടുപോകുന്ന ഇന്നത്തെ സാഹചര്യത്തിൽ, സ്വാതന്ത്ര്യ സമര ചരിത്രവും ദേശീയ നേതാക്കളെക്കുറിച്ചുള്ള അറിവുകളും പുതുതലമുറയ്ക്ക് പകർന്നുനൽകാൻ കോൺഗ്രസ് പ്രവർത്തകർ പ്രതിജ്ഞയെടുക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു പ്രസ്താവിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാമത് രക്തസാക്ഷിത്വ ദിനത്തിൽ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എൽ എസ് പ്രഭു മന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം പി അരവിന്ദാക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി എൻ ജയരാജ്, കെ സുരേശൻ, ഉച്ചുമ്മൽ ശശി, പി വി രാധാകൃഷ്ണൻ, പി എൻ പങ്കജാക്ഷൻ, അഡ്വക്കേറ്റ് കെ സി രഘുനാഥ്, എം പി സുധീർ ബാബു, പി ഒ റാഫി ഹാജി, കെ ലതിക, കെ വി രജീഷ്, വി പി പ്രമോദ്, കെ രമേശ്, യു സിയാദ്, എ വി രാമദാസ് എന്നിവർ അനുസ്മരണ ചടങ്ങിൽ സംസാരിച്ചു. പി സുകുമാരൻ, മണ്ണയാട് സുരേഷ് ബാബു, എൻ വി ചന്ദ്രമോഹനൻ, കെ അനിൽകുമാർ, പി വിനോദൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
