Zygo-Ad

പുന്നോൽ ഹുസ്സമൊട്ടയിൽ ഭക്ഷ്യമേള; ഒരുക്കങ്ങൾ പൂർത്തിയായി

 




തലശ്ശേരിയുടെ തനത് രുചി വൈവിധ്യവും പാരമ്പര്യവും മനുഷ്യസ്നേഹവും ലോകത്തിന് പരിചയപ്പെടുത്താൻ ഷമീസ് കിച്ചൻ വീണ്ടും ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. പുന്നോൽ ഹുസ്സമൊട്ട ലോറൽ ഗാർഡനിൽ നാളെയും മറ്റന്നാളുമായി (വെള്ളി, ശനി) നടത്തുന്ന ഫുഡ് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ കബീർ കോടിയേരി പത്രസമ്മേളനത്തിൽ അറിയിച്ചു.

സ്ത്രീകൾക്ക് അവരുടെ പാചക കഴിവുകൾ ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും, മേളയിൽ നിന്ന് ലഭിക്കുന്ന വരുമാനം വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളാണ് ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവ്വഹിക്കുക. ഭിന്നശേഷിക്കാരായ കുട്ടികളെ പരിമിതികളറിയിക്കാതെ വളർത്തി, സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തരാക്കുന്ന എട്ട് അമ്മമാരെ പരിപാടിയിൽ ആദരിക്കും. കുട്ടികളുടെ മനോബലം വർദ്ധിപ്പിക്കാനായി തലശ്ശേരിയിൽ മൈൻഡ് സ്ട്രെങ്തനിംഗ് സെന്റർ സ്ഥാപിക്കാൻ ഉദ്ദേശമുണ്ടെന്നും കബീർ പറഞ്ഞു.

ഭക്ഷ്യമേളയിൽ ചിക്കൻ ബിരിയാണി, അൽസ, പുഡ്ഡിംഗ്, പായസം തുടങ്ങിയ വിഭവങ്ങൾ ലഭ്യമാകുന്ന സ്റ്റാളുകൾ, ഭക്ഷ്യപ്രദർശനം എന്നിവയ്ക്ക് പുറമെ കിഡ്സ് മത്സരം, മാപ്പിളപ്പാട്ട്, ഒപ്പന, സിനിമാറ്റിക് ഡാൻസ്, മെലഡി കവർസോംഗ്, മിമിക്രി, ഗ്രൂപ്പ് ഷോ, ഫാഷൻ ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. പ്രസിഡന്റ് ഷബ സുബൈർ, സെക്രട്ടറി റീന റഷീദ്, വൈസ് പ്രസിഡന്റ് എസ്. ദിൽഷ, വർക്കിംഗ് പ്രസിഡന്റ് ആഷിത സലാഹുദീൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ