Zygo-Ad

ആരോഗ്യ കേരളം വെന്റിലേറ്ററിൽ : വി ഡി സതീശൻ

 


തലശ്ശേരി : ആരോഗ്യ കേരളം വെന്റിലേറ്ററിലാണന്ന് പ്രതിപക്ഷ നേതാവ് അഡ്വ വി.ഡി സതീശൻ

  സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രോഗികള്‍ രക്ഷപ്പെട്ട് ഓടുകയാണ്. അതിനാല്‍ വെന്റിലേറ്ററിലകപ്പെട്ട കേരളത്തിലെ ആരോഗ്യ രംഗത്തെ മാറ്റി മറിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ സമഗ്ര ആരോഗ്യ നയം കൊണ്ട് വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

വന്യ മൃഗ അക്രമത്തില്‍ നിന്ന് രക്ഷനേടാനുള്ള പ്ലാന്‍ യു ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്കും. 

സംഘപരിവാറിന്റെ അജണ്ടയാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇവിടെ ചേട്ടന്‍ ബാവയും അനിയന്‍ ബാവയും കളിക്കുയാണ് .നേരത്തെ ന്യൂന പക്ഷ പ്രീണനം നടത്തിയ പിണറായിയും സംഘവും ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനം നടത്തുകയാണ്. ലീഗിനെതിരെ സി പി എം പറയുന്നത് ലീഗിനെയല്ല. അത് എല്ലാവര്‍ക്കും അറിയാം. ലീഗിനെ ദുര്‍ബലപ്പെടുത്തിയാല്‍ ആ സ്‌പേസ് ഭൂരിപക്ഷ വര്‍ഗീയത പറയുന്നവര്‍ കൊണ്ട് പോകും. ഇത് തന്നെയാണ് പിണറായിയും കൂട്ടരും ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ലീഗിനെതിരെ വന്നാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായ് ചെറുക്കും. ഇത് പഴയ യു ഡി എഫ് അല്ല. ടീം യു ഡി എഫ് ആണ്. ജനങ്ങളുടെ ആഗ്രഹ പ്രകാരം 100 ല്‍ അധികം സീറ്റുമായ് യു ഡി എഫ് അധികാരത്തില്‍ വരും. ഞങ്ങള്‍ക്ക് ഭൂരിപക്ഷ വര്‍ഗീയതകയും ന്യൂനപക്ഷ വര്‍ഗീയതയും വേണ്ട. ആര് വര്‍ഗീയത പറഞ്ഞാലും യു ഡി എഫ് എതിര്‍ക്കും. തെറഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് വര്‍ഗീയത കേരളത്തിന്റെ മണ്ണില്‍ നിന്ന് കുഴിച്ച് മൂടണമെന്ന് തന്നെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ