Zygo-Ad

മിസ്റ്റർ ഇന്ത്യ മത്സരത്തിൽ തിളങ്ങി വടക്കുമ്പാട് സ്വദേശി; 65 കിലോ വിഭാഗത്തിൽ അബ്ദുൾ സക്കറിയ ചാമ്പ്യൻ


 തലശ്ശേരി: ദേശീയതലത്തിൽ നടന്ന മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ മത്സരത്തിൽ കരുത്ത് തെളിയിച്ച് വടക്കുമ്പാട് സ്വദേശി അബ്ദുൾ സക്കറിയ സി.സി. തൃശ്ശൂരിൽ വെച്ച് നടന്ന വാശിയേറിയ മത്സരത്തിൽ 65 കിലോ വിഭാഗത്തിലാണ് സക്കറിയ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഇതോടെ ഈ വിഭാഗത്തിൽ മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യയായി സക്കറിയ തിരഞ്ഞെടുക്കപ്പെട്ടു.

വടക്കുമ്പാട് സ്വദേശികളായ കെ.ടി. ഇബ്രാഹിമിന്റെയും ചെറിയ ചൊക്കിയിൽ റാബിയുടെയും മകനാണ് സക്കറിയ. കഠിനമായ പരിശീലനത്തിലൂടെയും അച്ചടക്കമുള്ള ജീവിതശൈലിയിലൂടെയുമാണ് ദേശീയതലത്തിലെ ഈ അഭിമാന നേട്ടം അദ്ദേഹം കൈവരിച്ചത്. വടക്കുമ്പാടിന്റെ അഭിമാനമായി മാറിയ സക്കറിയയെ നാട്ടുകാരും കായിക പ്രേമികളും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

ഭാവിയിൽ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

 

വളരെ പുതിയ വളരെ പഴയ