Zygo-Ad

പോക്സോ: വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ പിടികൂടി വനിതാ പോലീസ്


കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ പ്രതിയെ കോഴിക്കോട് വനിതാ പോലീസ് പിടികൂടി.

ഒളവണ്ണ സ്വദേശിയായ ടി.പി ഷൗക്കത്തലിയാണ് പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഷൗക്കത്തലി ബസില്‍ പിന്തുടരുകയായിരുന്നു. തുടർന്ന് ഹൈലൈറ്റ് മാളില്‍ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി. പിന്നീട് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ എസ്‌.ഐ തുളസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

 നഗരത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് സംഘം പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ