Zygo-Ad

പലിശരഹിത സ്വർണ്ണ വായ്പയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: തലശ്ശേരിയിലെ ജ്വല്ലറിക്കെതിരെ കേസ്

 




തലശ്ശേരി: തലശ്ശേരിയിലെ അൽമാസ്   ജ്വല്ലറിയുടെ മറവിൽ പലിശരഹിത സ്വർണ്ണ വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ഏഴു പേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു. ചൊക്ലി സ്വദേശിനി ടി.കെ. ഹൈറുന്നീസ നൽകിയ പരാതിയിലാണ് പോലീസ് നടപടി.

പ്രധാന വിവരങ്ങൾ:

 മുഹമ്മദ് ഷിബിൽ, ഷർമിജ്, അയ്യൂബ്, ഇസ്മായിൽ, പ്രകാശൻ, വസീം, അസ്കർ എന്നിവർക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.

  2021-2022 കാലയളവിൽ 71 പവൻ സ്വർണാഭരണങ്ങൾ പലിശരഹിത വായ്പയ്ക്കായി ജ്വല്ലറിയിൽ നിക്ഷേപിച്ചു. എന്നാൽ കാലാവധി കഴിഞ്ഞ് വായ്പാ തുക തിരിച്ചടച്ചിട്ടും 48 പവൻ സ്വർണം തിരികെ നൽകാതെ പ്രതികൾ വഞ്ചിക്കുകയായിരുന്നു.

 തട്ടിപ്പിനിരയായവർ നേരത്തെ പ്രതികളുടെ വീടുകൾ ഉപരോധിച്ചിരുന്നു. നിലവിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ചൊക്ലി ഇൻസ്പെക്ടർ ടി.വി. പ്രദീപ് അറിയിച്ചു.




വളരെ പുതിയ വളരെ പഴയ