Zygo-Ad

മക്കൾക്ക് ചിലവിന് നൽകാത്ത കേസിൽ തലശ്ശേരി കുടുംബ കോടതിയിൽ നിന്ന് മുങ്ങിയ പ്രതിയെ താമരശ്ശേരിയിൽ നിന്ന് പിടികൂടി

 


തലശ്ശേരി: മക്കൾക്ക് ചിലവിന് നൽകാത്ത കേസിൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിലായി. ഉളിക്കൽ പേരട്ട തൊട്ടിൽപ്പാലം സ്വദേശി സഹീറിനെയാണ് തലശ്ശേരി ഐ.പി. ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് താമരശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

മക്കൾക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഉളിക്കൽ പോലീസാണ് ഇയാളെ തലശ്ശേരി കുടുംബ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചത്. എന്നാൽ കോടതി പരിസരത്ത് വെച്ച് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ മുങ്ങുകയായിരുന്നു.

പ്രതിക്കായി  തിരച്ചിൽ നടത്തുന്നതിനിടെയാണ് താമരശ്ശേരിയിൽ വെച്ച് അന്വേഷണ സംഘം ഇയാളെ വലയിലാക്കിയത്. കോടതിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടത് പോലീസിനും വലിയ തലവേദനയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.



വളരെ പുതിയ വളരെ പഴയ