Zygo-Ad

ആംബുലൻസ് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ്: പ്രതികളെ വിട്ടയച്ചു


 തലശ്ശേരി: സി.ഐ.ടി.യു ആംബുലൻസ് ഡ്രൈവേഴ്സ് യൂനിയൻ ജില്ല ജോയിന്റ് സെക്രട്ടറിയും പരിയാരം മെഡിക്കൽ കോളജ് ആംബുലൻസ് കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റുമായിരുന്ന പിലാത്തറ സി.എം നഗറിൽ പുന്നുതിരിയൻ വീട്ടിൽ റിജേഷിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.

എസ്.ടി.യു - കോൺഗ്രസ് പ്രവർത്തകരായ  ചെറുതാഴം കുളപുരത്ത് നടക്കൽ വീട്ടിൽ കെ. ശരത്, പരിയാരം ശ്രീസ്ഥയിൽ ഇട്ടമ്മൽ വീട്ടിൽ അശ്വിൻ ചന്ദ്രൻ, പരിയാരം ശ്രീസ്ഥയിൽ കോറോക്കാരൻ വീട്ടിൽ ചന്ദ്രൻ, കടന്നപ്പള്ളി ശിവ ക്ഷേത്രത്തിന് സമീപം  ജയേഷ് എന്നിവരെയാണ് തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വിട്ടയച്ചത്.

2022 മാർച്ച് 27 നാണ് കേസിനാധാരമായ സംഭവം. പരിയാരം മെഡിക്കൽ കോളജിന് സമീപം റിജേഷിനെ മാരകായുധങ്ങളുമായി സംഘം ചേർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്ക് വേണ്ടി അഡ്വ. സി. നാരായണൻ നായർ, അഡ്വ. കെ.വി. നിവേദ് എന്നിവർ ഹാജരായി.

വളരെ പുതിയ വളരെ പഴയ