തലശ്ശേരി : ഇവിടെഭരണവുമില്ല - ഖജാനാവിൽപണവുമില്ല.- കേരളത്തിൽ എൽ.ഡി.എഫിന് തുടർ ഭരണം കിട്ടണമെന്ന് ഇടത് സഹയാത്രികർ പോലും ആഗ്രഹിക്കുന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.യു.ഡി.എഫ് സംഘടിപ്പിച്ച പുതു യുഗ യാത്ര നയിച്ച് തലശ്ശേരിയിലെത്തിയ പ്രതിപക്ഷ നേതാവ് പി.ഡബ്ലിയു.ഡി. റസ്റ്റ്ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ എൽ.ഡി.എഫ് ഭരണത്തിനെതിരെ നിശിത വിമർശനമാണുയർത്തിയത്..പ്രശ്നങ്ങൾ നിരവധി നേരിടുകയാണ് കേരളം.. കാർഷിക മേഖലയാകെ തകർച്ചയിലാണുള്ളത്. വന്യജീവി പ്രശ്നം. കൃഷിക്കാരെ ദുരിതത്തിലാക്കി. വികസന മുരടിപ്പാണെങ്ങും - മുഖ്യ മന്ത്രിയുടെ സ്വന്തം നാടായ പിണറായിലെ ടെക്സ്റ്റയിൽ മിൽ അടച്ചിട്ട് മാസങ്ങളായി. നല്ല കമ്യൂണിസ്റ്റുകാർ പോലും ഈ ഭരണത്തെ വെറുക്കുകയാണ്. തുടർച്ചയായ ഇടത് ഭരണം കേരളത്തെ അധ:പതിപ്പിച്ചു കഴിഞ്ഞു. ഇടത് പക്ഷം ഇപ്പോൾ തീവ്ര വലതു പക്ഷമായി. ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസിൽ ഇനിയും സി.പി.എം.നേതാക്കൾ ക്യൂവിലുണ്ട്.- പോറ്റിയോടൊപ്പം നിന്ന ഫോട്ടോകൾ കാട്ടി വിരട്ടണ്ട. പല ആളുകളും വിവിധ സന്ദർഭങ്ങളിൽ പലരുമായും തോളിൽ കൈയ്യിട്ട് ഫോട്ടോ എടുക്കും. മുഖ്യ മന്ദ്രിയുടെ കൂടെയും പോറ്റി ഫോട്ടോ എടുത്തിട്ടുണ്ട് - മുഖ്യ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ പറയുന്നില്ലല്ലോ ടൂറിസം പ്രചരണ ഭാഗമായി മന്ത്രി റിയാസ് ഒരു വ്ലോഗർ ക്കൊപ്പം ഫോട്ടോ എടുത്തിരുന്നു.ഈ വനിത ഒരു ചാര വനിതയാണെന്ന് പിന്നീട് ആരോപണം ഉയർന്നു. മന്ത്രി റിയാസിനെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ പറഞ്ഞോ - നിയമസഭയിൽ വിഷയം വന്നപ്പോൾ മന്ത്രിയെ അനുകൂലിച്ചു സംസാരിച്ച ഏക പ്രതിപക്ഷ നേതാവ് താനായിരുന്നുവെന്ന് വി.ഡി.സതീശൻ പറഞ്ഞു.- ഷാഫി പറമ്പിൽ എം.പി., പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, സജീവ് ജോസഫ്, അഡ്വ അബ്ദുൾ കരീം ചേലേരി, മാർട്ടിൻ ജോർജ് എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.
