വടകര: വടകര കീഴലില്‍ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്.
സ്കൂട്ടറില്‍ പടക്കം കൊണ്ടു പോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. അശ്വന്തിന് ഗുരുതര പരിക്കാണ്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച സ്കൂട്ടർ കത്തി നശിച്ചു.
