Zygo-Ad

അമ്മയോട് പിണങ്ങി ബീച്ചിലെത്തിയ 16-കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; രണ്ടു പേർ പിടിയില്‍


കോഴിക്കോട്: 16 വയസ്സുകാരിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇവർ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചത്.

20-ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങിയ പെണ്‍കുട്ടി പെരിന്തല്‍മണ്ണയില്‍ നിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തുകയും ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് യുവാക്കള്‍ ബീച്ചില്‍ നിന്ന് താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്നു പറഞ്ഞ് ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു.

 ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടു പേരാണ് കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം 4,000 രൂപ നല്‍കി ഉച്ചയോടെ കോഴിക്കോട് ബീച്ചില്‍ ഇറക്കിവിട്ടു.

കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബീച്ചില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളയില്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

വളരെ പുതിയ വളരെ പഴയ