വടകര: വടകരയ്ക്ക് സമീപം തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്.
വടകര പൊലീസാണ് കേസെടുത്തത്.
മുപ്പത്തിയൊമ്പതുകാരനെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുഡ്‌സ് ഓട്ടോ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം. ഓട്ടോറിക്ഷ ബൈക്കില്‍ ഇടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ.
ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
