Zygo-Ad

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ച അമൃത് ഭാരത് എക്സ് പ്രസ്സ് ട്രയിൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ബി ജെ പിയുടെ സ്വീകരണമേറ്റു വാങ്ങി


തലശ്ശേരി: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ച അമൃത് ഭാരത് എക്സ് പ്രസ്സ് ട്രയിൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി നൽകിയ സ്വീകരണത്തിൽ ലോക്കോ പൈലറ്റിനെ ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് എം.പി സുമേഷ് ഹാരാർപ്പണം നൽകി സ്വീകരിച്ചു. 

സ്വീകരണ പരിപാടിയിൽ ജില്ല ട്രഷറർ കെ.അനിൽകുമാർ, തലശ്ശേരി മണ്ഡലം ജനറൽ സിക്രട്ടറി എ.പി നിഷാന്ത്, കെ.അജേഷ്, കെ.ഹരിദാസ്, ടി.എം നിഷാന്ത്, ലസിത പാലക്കൽ, അജയ് ഷേണായ്, ജില്ലാ മീഡിയാ കൺവീനർ റിനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ സ്വീകരണത്തിൽ പങ്കാളികളായി. 

സ്റ്റേഷനിൽ എത്തിയ ട്രെയിൻ പുഷ്പ വൃഷ്ടിയും, ചെണ്ടമേളത്തോടെയും അതിഗംഭീര സ്വീകരണമാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ചത്.



വളരെ പുതിയ വളരെ പഴയ