Zygo-Ad

ലഹരി കേസിൽ അറസ്റ്റിലായി: മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നിന്ന് ഡോ. അഖിലിനെ പുറത്താക്കി.

  


തലശ്ശേരി: ലഹരി ഉപയോഗിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അഖിൽ സജിയെ മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നിന്ന് പുറത്താക്കി. ലഹരി വിരുദ്ധ പോരാട്ടത്തിന് പൂർണ പിന്തുണ നൽകുന്ന ആശുപത്രി മാനേജ്‌മെന്റ് ഇത്തരം നിലപാടുകളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഡോ. അഖിലിന്റെ തലശ്ശേരിയിലെ വാടകവീട്ടിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ എം.ഡി.എം.എ ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെടുത്തതും തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതും. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഭരണസമിതിയുടെ അടിയന്തര നടപടി.  

വളരെ പുതിയ വളരെ പഴയ