തലശ്ശേരി: മാനവികതയുടേയും മതേതരത്വത്തിൻ്റെയും പ്രകാശത്തെ വർഗ്ഗീയതയുടെ ഇരുട്ടു പരത്തി നശിപ്പിക്കുവാൻ ശ്രമിക്കുന്നവരെ സ്നേഹം കൊണ്ട് പ്രതിരോധിച്ച് തോൽപ്പിക്കണമെന്ന് 'ജനാധിപത്യത്തിൻ്റെ കാവലാളാവുക' എന്ന സന്ദേശവുമായി സംഘടിപ്പിച്ച കെ. എൻ. എം മർകസുദ്ദഅവ മാനവിക കൂട്ടായ്മ അഭിപ്രായപ്പെട്ടു.
കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് ഡോ. ഇസ്മയിൽ കരിയാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷിബു മീരാൻ (യൂത്ത് ലീഗ്) റിജിൽ മാക്കുറ്റി (യൂത്ത് കോൺഗ്രസ്), പ്രൊഫ. എ.പി സുബൈർ (സാമൂഹ്യ പ്രവർത്തകൻ), റിഹാസ് പുലാമന്തോൾ (ഐ. എസ്. എം), ഡി വൈ എഫ് ഐ ജില്ലാ പ്രസിഡൻ്റ് അഫ്സൽ, എം എസ് എം ജില്ലാ സെക്രട്ടറി വി. പി ഷിസിൻ എന്നിവർ പ്രസംഗിച്ചു. പി. സി. റബീസ് സ്വാഗതവും അഷറഫ് മമ്പറം നന്ദിയും പറഞ്ഞു.
