Zygo-Ad

അനുവാദമില്ലാതെ തന്റെ മുഖം വീഡിയോയില്‍ പകര്‍ത്തി: ഷിംജിതയ്ക്കെതിരെ പരാതിയുമായി ബസിലുണ്ടായിരുന്ന പെണ്‍കുട്ടി


കോഴിക്കോട്: ദീപക്കിന്റെ ആത്മഹത്യാക്കേസില്‍ പിടിയിലായ ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി. തന്റെ മുഖം അനുവാദമില്ലാതെ ചിത്രീകരിച്ചതിനാണ് ബസ് യാത്രക്കാരിയായ പെണ്‍കുട്ടി ഷിംജിതക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി.ഷിംജിത ചിത്രീകരിച്ച ദീപക്കിന്‍റെ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. ഈ വിഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ഇത് റിമൂവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കണ്ണൂർ സൈബർ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കുന്നമംഗലം കോടതി പരിഗണിക്കും.

വളരെ പുതിയ വളരെ പഴയ