Zygo-Ad

സൗജന്യ കാർഡിയാക് ചെക്കപ്പ് ക്യാമ്പ്


തലശ്ശേരി: വിഖ്യാത ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ജന്മദിനാർത്ഥം റൊണാൾഡോ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കുന്ന സാമൂഹിക സേവനപരിപാടികളുടെ ഭാഗമായി

തലശ്ശേരി ഇൻഡ്യാന TMH കാർഡിയാക് സെൻററിൽ സൗജന്യ കാർഡിയാക് ചെക്കപ്പ് ക്യാമ്പ് നടത്തുന്നു.

2026 ഫിബ്രവരി 5, 6, 7 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ്.

ലഭ്യമാകുന്ന ക്യാമ്പ് സേവനങ്ങൾ

വിദഗ്ദ്‌ധ കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ

സൗജന്യ വിദഗ്‌ധ കൺസൾട്ടേഷൻ

സൗജന്യ ECG പരിശോധന

ECHO പരിശോധനയ്ക്ക് 50% നിരക്കിളവ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 14 അർഹരായ രോഗികൾക്ക് സൗജന്യ ആൻജിയോപ്ലാസ്റ്റി ചികിത്സ (മെഡിക്കൽ യോഗ്യതാ മാനദണ്ഡങ്ങൾക്കും റൊണാൾഡോ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റിയുടെ സ്ഥിരീകരണത്തിനും വിധേയം) ഹൃദ്രോഗ പ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ ആവശ്യമായ സാഹചര്യങ്ങളിൽ തുടർ ചികിത്സയ്ക്കുള്ള സഹായം.

ക്യാമ്പ് ബുക്കിങ്ങിനായി വിളിക്കുക

0490 2323880, +91 9446203880

വളരെ പുതിയ വളരെ പഴയ