Zygo-Ad

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നാദാപുരത്ത് യുവാവ് അറസ്റ്റിൽ

 


സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം. നാദാപുരത്ത് യുവാവ് അറസ്റ്റിൽ

ചെക്യാട് പുളിയാവ് സ്വദേശി പന്നിയ ൻ്റെവിട അനസ് (29 ) നെയാണ് നാദാപുരം എസ് ഐ വിഷ്ണു അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം കേസെടുത്തു.

 നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ ബസ് ഇറങ്ങി ചാലപ്പുറം റോഡിലേക്ക് നടന്ന് പോവുകയായിരുന്നു രണ്ട് വിദ്യാർത്ഥിനികൾ . ഈ സമയത്ത് കാറിൽ എത്തിയ അനസ് വസ്ത്രം മാറ്റി ലൈംഗിക പ്രദർശനം നടക്കുകയായിരുന്നു.

കുട്ടികൾ കാറിൻ്റെ നമ്പർ സഹിതം നാദാപുരം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.  തുടർന്ന് രാത്രി തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

വളരെ പുതിയ വളരെ പഴയ