Zygo-Ad

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടിയ രോഗിക്ക് പരിക്ക്: ഐസിയുവിൽ പ്രവേശിപ്പിച്ചു


തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തിൽ നിന്നു രോഗി താഴേക്ക് ചാടി ഇന്ന് വൈകിട്ടോടെയാണ് സംഭവം. 

നാലാം നിലയിൽ നിന്നാണ് വീണതത്രെ. യുവാവിനെ ഉടൻ തന്നെ ജീവനക്കാരും, ബന്ധുക്കളടക്കമുള്ളവരും ചേർന്ന് സാഹസീകമായി രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

താഴെയുള്ള ഷീറ്റിനു മുകളിൽ വീണതിനാൽ ഗുരുതര പരുക്കുകളില്ലാതെ യുവാവ് രക്ഷപ്പെട്ടു. ഷീറ്റിനു മുകളിൽ വീണ ശബ്ദം കേട്ട് ആശുപത്രിയിലുള്ളവർ പരിഭ്രാന്തിയിലായി. ഓടിയെത്തിയവർ ഷീറ്റിന് മുകളിൽ നിന്നും താഴേയിറക്കുകയും ഉടൻ തന്നെ ചികിത്സ ഉറപ്പു വരുത്തുകയുമായിരുന്നു.

വളരെ പുതിയ വളരെ പഴയ