കണ്ണൂർ: തലശ്ശേരിയില്‍ സ്കൂളിലെത്തിയ സമരാനുകൂലികള്‍ അധ്യാപകന്റെ ഉച്ചഭക്ഷണം വലിച്ചെറിഞ്ഞതായും പരാതിയുണ്ട്.
തലശ്ശേരി ബ്രണ്ണൻ സ്കൂളിലാണ് സംഭവം. എട്ട് അധ്യാപകരാണ് രാവിലെ സ്കൂളിലെത്തിയിരുന്നത്. എന്നാല്‍, സമരാനുകൂലികള്‍ സ്കൂളിലെത്തി ഇവരോട് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് പോകാൻ തയ്യാറെടുക്കുന്നതിനിടെ അധ്യാപകരിലൊരാള്‍ തന്റെ കൈവശമുണ്ടായിരുന്ന ഉച്ചഭക്ഷണം സ്കൂളിലെ പ്യൂണിന് കൈമാറി. ഇദ്ദേഹം തലശ്ശേരിയില്‍ താമസിച്ച് ജോലി ചെയ്യുന്നയാളാണ്. ഈ ഭക്ഷണമാണ് സമരാനുകൂലികള്‍ തട്ടിപ്പറിച്ച് നിലത്തേക്ക് വലിച്ചെറിഞ്ഞത്.
നിങ്ങള്‍ സമരം മറികടന്ന് പണിയെടുക്കുന്നവരല്ലേ, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കേണ്ടെന്ന് പറഞ്ഞാണ് ഭക്ഷണം വലിച്ചെറിഞ്ഞതെന്ന് അധ്യാപകർ ആരോപിച്ചു.