Zygo-Ad

റോഡരികിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയ കാർ തനിയെ ഓടി :അപകടം മുന്നിൽ കണ്ട മാധ്യമ പ്രവർത്തകൻ സാഹസികമായി കാറിനുള്ളിൽ കയറി ബ്രേക്കിട്ടു നിർത്തി

 തലശ്ശേരി : റോഡരികിൽ അലക്ഷ്യമായി നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയ കാർ തനിയെ ഓടി.. അപകടം മുന്നിൽ കണ്ട മാധ്യമ പ്രവർത്തകൻ പിറകെ ഓടി സാഹസികമായി കാറിനുള്ളിൽ കയറി ബ്രേക്കിട്ടു നിർത്തി - വാഹനത്തിരക്കൊഴിയാത്ത എൻ.സി.സി. ബൈപാസ് റോഡിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭ്രമജനകമായ സംഭവം അരങ്ങേറിയത്.മാധ്യമ പ്രവർത്തകനായ രാഗിൽ ചന്ദ്രൻ ,ബൈപാസ് റോഡിലൂടെ പഴയ ബസ് സ്റ്റാന്റ് ലഷ്യമാക്കി തന്റെ ഇരുചക്ര വാഹനത്തിൽ വരുന്നതിനിടയിലാണ് റോഡ് കുറുകെ, ഡ്രൈവറില്ലാത്ത ഒരു ബെലാനോ കാർ ഓടുന്നത് കണ്ടത്. കാറിനകത്ത് മുൻ സീറ്റിൽ ഉണ്ടായിരുന്ന വയോധികൻ വെപ്രാളപ്പെടുന്നതും ശ്രദ്ധയിൽ പെട്ടതോടെ തന്റെ സ്കൂട്ടർ പെട്ടെന്ന് നിർത്തിയിട്ട ശേഷം രാഗിൽ കാറിന് പിറകെ ഓടി.  മറ്റ് വാഹനങൾക്ക് അപകട സിഗ്നലും നൽകിയായിരുന്നു ഓട്ടം. വൈകാതെ അതിസാഹസികമായി കാറിന്റെ ഡോർ തുറന്ന് അകത്ത് കയറി വാഹനം ബ്രേക്കിട്ടു ഒതുക്കി നിർത്തുകയായിരുന്നു. 






വളരെ പുതിയ വളരെ പഴയ