Zygo-Ad

"പിതൃ തുല്യൻ ആയി സംരക്ഷണം നൽകേണ്ട അധ്യാപകനിൽ നിന്നുണ്ടായ പീഡനം ഗൗരവ വിഷയം": പാലയാട് ക്യാംപസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന്റെ ജാമ്യാപേക്ഷ തളളി


തലശ്ശേരി:  കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ.കുഞ്ഞഹമ്മദിൻ്റെ ജാമ്യാപേക്ഷയാണ് തലശ്ശേരി സെഷൻസ് കോടതി ജഡ്‌ജ് നിസാർ അഹമ്മദ് തള്ളിയത്

പിതൃ തുല്യൻ ആയി സംരക്ഷണം നൽകേണ്ട അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ഗൗരവ വിഷയമെന്ന് ജാമ്യാപേക്ഷയെ എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത്ത് കുമാർ വാദിച്ചു. ധർമടം പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതി റിമാൻ്റിലായിരുന്നു.

ക്യാമ്പസിലെ ഗവേഷണ വിദ്യാർഥിനിയെ സ്വന്തം ഓഫീസിൽ വെച്ചും ഹോട്ടൽ മുറിയിലെത്തിച്ചും ബലാത്സംഗം ചെയ്‌ത കുറ്റത്തിന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രൊഫസറെ ഈ മാസം 18 മുതൽ സസ്‌പൻഷൻ നൽകിയതായി സർവ്വകലാശാല അറിയിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ