തലശ്ശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ 12 സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ തലശ്ശേരി അഡി ഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ഡി റൂബി കെ. ജോസ് ബുധനാഴ്ച വിധിക്കും.
ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഇരിവേരി മുതുകുറ്റിയി ലെ സി.പി. രഞ്ജിത്ത്, സി.പി. രജീഷ് എന്നിവരെ കൊലപ്പെടു ത്താൻ ശ്രമിച്ചെന്നാണ് കേസ്. 2015 ഫെബ്രുവരി 25-ന് രാവിലെ 8.30-ന് ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിൽ മുതുകുറ്റിയിലാണ് സംഭവം. ഗുരുതരമാ യി പരിക്കേറ്റ രഞ്ജിത്ത് ദീർഘനാൾ ചികിത്സയിലായിരുന്നു. അക്രമത്തിൽ വലതുകൈപ്പത്തി അറ്റുതൂങ്ങി.
ഒൻപതാം പ്രതി ഷിനൽ, 11-ം പ്രതി രാഹുൽ എന്നിവർ ചൊ വ്വാഴ്ച കോടതിയിൽ കോടതിയിൽ ഹാജരായില്ല. വിചാരണയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇരുവരും ഇളവ് നേടിയിരുന്നു. ഇരുവർക്കുമുള്ള ശിക്ഷയിൽ ബുധനാഴ്ച വാദം കേൾക്കും 13 പ്രതികളുള്ള കേസിൽ ഒന്നാംപ്രതി ഇരിവേരി മത്തിപാറേമ്മൽ ഹൗസിൽ വിനു വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ കേസ് പ്രത്യേകം പരിഗണിക്കും. ചെമ്പിലോട് തലവിൽ ലിജിൻ (33), തലവിൽ ചാലിൽപറമ്പ് ഹൗസിൽ വിജിൽ (39), തല വിൽ കുനിമേൽ ഹൗസിൽ സുധി (44), മൗവ്വഞ്ചേരി കണ്ണോത്ത് ഹൗസിൽ മിഥുൻ (32), കണയന്നൂർ മുക്കണ്ണൻമാർ ഹൗസിൽ ഷിനോജ് (38), കണയന്നൂർ പാടിച്ചാൽ ഹൗസിൽ സായൂജ് (35), ചെമ്പിലോട് പിടികക്കണ്ടി ഹൗസിൽ ഹാഷിം (45), ഇരിവേരി ഈയ്യത്തുംചാൽ ഹൗസിൽ ഷിനൽ (33), തലവിൽ കുളങ്ങര മഠത്തിൽ ഹൗസിൽ സുബിൻ (37), ചെമ്പിലോട് രമ്യാനിവാ സിൽ രാഹുൽ (32), ചെമ്പിലോട് ലക്ഷംവീട് കോളനിയിൽ റനീഷ് (36), ചെമ്പിലോട് വിനീത് നിവാസിൽ പറമ്പത്ത് വിനീത് (37) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി.