Zygo-Ad

വടകരയില്‍ പിക്കപ്പ് വാനില്‍ 100 കുപ്പി മാഹി മദ്യവുമായി രണ്ട് പേര്‍ പിടിയില്‍


മാഹിയില്‍ നിന്നും പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 100 കുപ്പി വിദേശ മദ്യം പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേ‍ർ അറസ്റ്റില്‍.

തമിഴ്നാട് കാമാച്ചിപുരം സ്വദേശി ശശി, മേട്ടു പട്ടി സ്വദേശി ശരവണൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 

വടകരയില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. കണ്ണൂരില്‍ പഴ വർഗ്ഗങ്ങള്‍ ഇറക്കി തിരികെ പോകുമ്പോഴാണ് ഇവർ വാഹനത്തില്‍ മദ്യം കടത്തിയത്.

വളരെ പുതിയ വളരെ പഴയ