Zygo-Ad

തലശ്ശേരിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ പ്രൊഫസർക്ക് സസ്പൻഷൻ :ജാമ്യഹരജി ഇന്ന് പരിഗണിക്കും

 


തലശ്ശേരി:ക്യാമ്പസിലെ  ഗവേഷണ വിദ്യാർഥിനിയെ സ്വന്തം ഓഫീസിൽ വെച്ചും ഹോട്ടൽ മുറിയിലെത്തിച്ചും ബലാത്സംഗം ചെയ്‌ത കുറ്റത്തിന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രൊഫസർക്ക് സസ്‌പൻഷൻ. വടകര കുറ്റ്യാടി സ്വദേശി കെ കെ കുഞ്ഞഹ്‌മദി(58)നെയാണ് കണ്ണൂർ സർവകലാശാല സസ്‌പൻഡ് ചെയ്തത്. ഈ മാസം 18 മുതൽ സസ്പെൻഡ് ചെയ്‌തതായി സർവകലാശാല അറിയിച്ചു.

പ്രൊഫസർക്കെതിരെ ധർമടം പോലീസാണ് കേസെടുത്തിരുന്നത്. ജയിലിൽ കഴിയുന്ന പ്രൊഫസർ ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതിയെ ചോദ്യം ചെയ്യാൻ രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് അപേക്ഷി ച്ച് ധർമടം പോലീസും കോട തിയെ സമീപിച്ചിട്ടുണ്ട്. ഗവ. പ്ലീഡർ അഡ്വ. കെ അജിത്ത് മുഖേന പോലീസ് സമർപ്പിച്ച അപേക്ഷയെത്തുടർന്ന് പ്രതിയെ ഇന്ന് കോടതിയിൽ ഹാ ജരാക്കും.

2024 മാർച്ച് എഴ്, എട്ട്, 14 തീയതികളിലായി പ്രലോഭിപ്പിച്ചും നിർബന്ധിപ്പിച്ചും  ഭീഷണിപ്പെടുത്തിയും കോളജിൽ പ്രൊഫസറുടെ ഓഫീസിൽ വെച്ചും തലശ്ശേരിയിലെ ലോഡ്‌ജിൽ എത്തിച്ചും ബലാത്സംഗം ചെയ്തെന്ന   ഭർതൃമതിയായ വിദ്യാർഥിനിയുടെ പരാതിയിൽ 354 എ, 376 (2) (എഫ്), 376 സി, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്

വളരെ പുതിയ വളരെ പഴയ