Zygo-Ad

പേരാമ്പ്രയില്‍ ആയൂര്‍വേദ മസാജ് കേന്ദ്രത്തിൻ്റെ മറവില്‍ പെണ്‍വാണിഭം; എട്ടു പേര്‍ അറസ്റ്റില്‍


കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്രയില്‍ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവില്‍ പെണ്‍വാണിഭം. എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നാല് സ്ത്രീകളും രണ്ട് യുവാക്കളും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിൻ്റെതാണ് സ്ഥാപനം. കോഴിക്കോട് പേരാമ്പ്ര ബീവറേജിന് സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് റെയിഡ് നടത്തിയത്.

മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു സ്ഥാപനം നടത്തിയിരുന്നത്. ഈ സ്ഥാപനത്തിനെതിരെ നേരത്തെയും പരാതിയുണ്ടായിരുന്നു. 

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പി എൻ.സുനില്‍ കുമാറിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.

വളരെ പുതിയ വളരെ പഴയ