വടകര: മണിയൂരിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് ക്രൂരമർദനം. എലൈറ്റ് ആശുപത്രിയിലെ ഡോ. ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡ്യൂട്ടിക്കിടെ ആശുപത്രിയിലെത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ക്രൂരമായി മർദിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഡോക്ടറെ ആക്രമിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച മൂന്ന് നഴ്‌സുമാർക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഒന്നരവർഷമായി ഗോപു കൃഷ് എലൈറ്റിൽ വർക്ക് ചെയ്യുന്നുണ്ട്. വ്യക്തിവൈരാഗ്യമാണ് അക്രമണത്തിന് പിന്നലെന്നാണ് ലഭിക്കുന്ന വിവരം.
ബിപി നോക്കുന്ന ഉപകരണം കൊണ്ടാണ് ഡോക്ടറെ പരിക്കേൽപ്പിച്ചത് എന്നാണ് വിവരം. തലയ്ക്ക് പരിക്കേറ്റ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്തു