Zygo-Ad

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളില്‍ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു


തലശ്ശേരി :തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂള്‍ (തയ്യില്‍ സ്കൂള്‍) നീന്തല്‍ പരിശീലനം തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 

കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ഏഴാം ക്ലാസ് കഴിഞ്ഞു പോകുന്ന മുഴുവൻ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കി വരുന്നുണ്ട്.

പി.ടി.എ.പ്രസിഡൻ്റ് മേരി ഹിമ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക ഇ.എം രാഗിണി സ്വാഗതവും പി.പി.മനീഷ് നന്ദിയും പറഞ്ഞു. 

സ്കൂളിലെ തന്നെ അധ്യാപകനായ കെ.ധന്യേഷിൻ്റെ നേതൃത്വത്തില്‍ സ്ക്കൂളിലെ അധ്യാപകരാണ് നീന്തല്‍ പരിശീലനം നല്‍കുന്നത്.

വളരെ പുതിയ വളരെ പഴയ