Zygo-Ad

പന്തീരങ്കാവ് കവർച്ചാക്കേസില്‍ വഴിത്തിരിവ്: കുഴിച്ചിട്ടത് 39 ലക്ഷം; അവസാനം പ്രതിയുടെ കുറ്റസമ്മതം


കോഴിക്കോട്: പന്തീരങ്കാവ് കവർച്ചാക്കേസില്‍ വഴിത്തിരിവ്. ഇനി മറ്റൊരു മാർഗ്ഗവും മുൻപിലില്ലെന്ന് ബോധ്യമായതോടെയാണ് പണം കുഴിച്ചിട്ട കാര്യം പ്രതി സമ്മതിച്ചതെന്ന് അന്വേഷണ സംഘം.

കവർച്ച നടന്ന് ഒരു മാസവും രണ്ട് ദിവസവും തികയുന്ന വേളയിലാണ് മുഴുവൻ പണവും കണ്ടെടുത്തതെന്നും ഫറോക്ക് എസിപി സിദ്ദിഖ് പറഞ്ഞു. പണം ഒളിപ്പിച്ചതില്‍ ഒന്നാം പ്രതിക്ക് മാത്രമാണ് പങ്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

39 ലക്ഷം രൂപയാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്. തൊട്ടടുത്തുള്ള പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. 

മഴയായതിനാല്‍ ചില നോട്ടുകെട്ടുകളൊക്കെ പൂപ്പല്‍ പിടിച്ച്‌ നശിച്ച നിലയിലായിരുന്നു. എങ്കിലും മുഴുവൻ പണവും കണ്ടെത്താൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എസിപി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ