Zygo-Ad

തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ

 


തലശ്ശേരി: തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. നഗരത്തിലെ ഒരു ലോഡ്ജിൽ ലഹരി മരുന്ന് വില്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ. ഷമീലയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് രണ്ട് പ്രതികൾ പിടിയിലായത്.

തലശ്ശേരി ടേബിള്‍ ഗേറ്റിലെ റംലാസ് വീട്ടിൽ നിന്നുള്ള നന്ദീം, എറണാകുളം പള്ളുരുത്തി സ്വദേശി റിഷാദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 15.49 ഗ്രാം എം.ഡി.എം.എ, 5.61 ഗ്രാം കഞ്ചാവ്, 3.07 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പോലീസ് പിടികൂടി. വിപണിയിൽ ലക്ഷങ്ങളിലധികം രൂപ വിലവരുന്ന ലഹരി മരുന്നുകളാണിത്.

ഇന്നലെ രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടുനിന്നു. കേസിൽ കൂടുതൽ പ്രതികൾക്ക് പങ്കുള്ളതായും അന്വേഷണ സംഘം സൂചിപ്പിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


വളരെ പുതിയ വളരെ പഴയ