Zygo-Ad

പാതിവില തട്ടിപ്പ്: സമഗ്രയിലൂടെ വഞ്ചിക്കപ്പെട്ട വനിതകൾ ക്രൈംബ്രാഞ്ച് മുൻപിൽ

 


ബാലുശ്ശേരി: സംസ്ഥാനത്തെ ഉളച്ചിമറച്ച പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വനിതകൾ ബാലുശ്ശേരിയിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ മൊഴി നൽകി. സ്കൂട്ടർ പാതിവിലയ്ക്ക് നൽകുന്നതായി പറഞ്ഞ് പണം വാങ്ങിയതോടെയാണ് ഇവർ വഞ്ചിക്കപ്പെട്ടത്.

 വട്ടോളി ബസാറിലെ ഒതയോത്ത് ബിൽഡിംഗിൽ നടന്ന തെളിവെടുപ്പിൽ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് भागമെടുത്തത്.

നാല്പതോളം വനിതകൾ ‘സമഗ്ര ബാലുശ്ശേരി’ എന്ന സംഘടനയിലൂടെ പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് മൊഴി നൽകാൻ ഹാജരായി.

ജൈവ കർഷക പദ്ധതികളുടെ മറവിൽ ഷെയർ വിഹിതമായി രേഖകളില്ലാതെ പണം സ്വീകരിച്ചിരുന്നതിന്റെ പേരിൽ, സമഗ്രയുടെ ഡയറക്ടർ സുനിൽകുമാർ ഉണ്ണികുളത്തിനെതിരെ ഓഹരി ഉടമകൾ നേരത്തെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്ന് പോലീസ് ഇടപെട്ട് ചില തുക തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.

പാതിവില തട്ടിപ്പിലെ മുഖ്യ ആസൂത്രകരായ അനന്ദു കൃഷ്ണനും ആനന്ദകുമാറും നേരത്തെ ഇത്തരത്തിലുള്ള പദ്ധതികളിൽ പ്രവർത്തിച്ച് സമഗ്രയ്ക്ക് വലിയ കമ്മീഷൻ തുക ലഭിച്ചതായും, ആ പണമിടപാടുകൾ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും, താൽക്കാലിക ആശ്വാസമായിl വഞ്ചിതർക്കുള്ള പണം തിരികെ നൽകണമെന്നും ‘ആക്ഷൻ ഫോറം’ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ