കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വൻ തീപിടിത്തം. നഗരത്തില്‍ പ്രവർത്തിക്കുന്ന ആക്രി ഗോഡൗണിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. നാലാം ഗേറ്റിനു സമീപം വാഹന സ്‌പെയർ പാർട്‌സ് ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്.
നാല് യൂണിറ്റ് ഫയർഫോഴ്‌സെത്തി തീ അണക്കാൻ ശ്രമിക്കുകയാണ്. തീപിടിത്തത്തില്‍ കെട്ടിടത്തിന്‍റെ മേല്‍ഭാഗം പൂർണമായം കത്തിയമർന്നു.