Zygo-Ad

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട ;രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിലായി.


 കോഴിക്കോട് : നഗരത്തില്‍ വീണ്ടും ഡാൻസാഫ് സംഘത്തിന്റെ മയക്കുമരുന്ന് വേട്ട. രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിലായി.

മലബാറിലെ മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനി അമറും കൂട്ടാളികളുമാണ് പിടിയിലായത്.

ഇവരുടെ കാറില്‍ വില്പനയ്‌ക്ക് എത്തിച്ച 27 ഗ്രാം എംഡി എം എ കണ്ടെടുത്തു. കണ്ണൂരില്‍ നിന്ന് ഒരു സംഘം മയക്കുമരുന്നുമായി എത്തിയെന്നു ഡാൻസാഫ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഇന്ന് പുലർച്ചെ 5.30 ഓടെയാണ് ഇവരെ പിടികൂടിയത്.

കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂർ സ്വദേശികളായ അമർ, ആതിര, വൈഷ്ണവി എന്നിവരെയണ്‌ പിടികൂടിയത്.

സ്കൂള്‍, കോളജുകള്‍, ടറഫുകള്‍ തുടങ്ങി കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ കൂടുതല്‍ വില്പന.

വളരെ പുതിയ വളരെ പഴയ