Zygo-Ad

കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു


കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസ് (21)ആണ് മരിച്ചത്.

ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തിലെത്തിയതാണ് റമീസ്. 

അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് കോഴിക്കോട് വെള്ളച്ചാട്ടത്തില്‍ എത്തിയത്. 

അവിടെ വെച്ച്‌ അപകടത്തില്‍ പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടു പോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.

വളരെ പുതിയ വളരെ പഴയ