തലശ്ശേരി കണ്ണിച്ചിറ ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉയരുന്ന കൂട്ട നിലവിളി, കുതിച്ചെത്തുന്ന ആമ്പുലന്‍സുകളും, അഗ്നിശമനാ സേനാ അംഗങ്ങളും അപ്പാര്‍ട്ട്‌മെന്റിന് ചുറ്റുമുള്ളവര്‍ പരിഭ്രാന്തരായി. ദുരന്താ നിവാരണ സേനയുടെ നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്ലിലെ ദൃശ്യങ്ങളാണിത്.
വൈകിട്ട് നാലുമണിയോടെയാണ് ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റിലെ ജാസ്മിന്‍ ബ്ലോക്കില്‍ ഷെല്‍ ആക്രണംവും ഇതേ തുടര്‍ന്ന് തീപിടുത്തവുമുണ്ടായത്. അക്രമണത്തെ തുടര്‍ന്ന് നഗരസഭാ അപകട സൈറണ്‍ മുഴക്കി. പോലീസും, അഗ്നിശമനാ സേനയും , മെഡിക്കല്‍ ടീമുകളും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. അഗ്നിശമനാ സേനാംഗങ്ങള്‍ ബ്ലോക്കിലെ താമസക്കാരെ ഒഴിപ്പിച്ചു. എട്ടു നിലയുള്ള കെട്ടിടത്തില്‍ കൂടുതല്‍ അപകടം ഉണ്ടായ നാലാം നിലയില്‍ രണ്ടു പേര്‍ മരണപ്പെട്ടു, അഞ്ചാം നിലയില്‍ രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ , മൂന്നാം നിലയില്‍ രണ്ടു പേര്‍ നിസാരപരുക്കുകളോടെയും കുരുങ്ങി കിടന്നു. അപകടത്തില്‍ പ്പെട്ടവരെ അഗ്നിശമനാ സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വളണ്ടിയർമാരും ചേര്‍ന്ന് ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി, മരണപ്പെട്ടവരെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്കും മാറ്റി.
തലശ്ശേരി തഹസില്‍ദാര്‍ എം വിജേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പോലീസ് സംഘത്തിന് എസ് ഐമാരായ പ്രശോഭ്, ധനേഷ്, എ എസ് ഐ അഖിലേഷ് , സി പി ഓ മാരായ അരുണ്‍, ഷിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര് സിവി ദിനേശന്‍, ബി ജോയി, നിഖില്‍ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്.