2024 -25 അധ്യയന വര്‍ഷം സര്‍ക്കാര്‍ , എയിഡഡ് സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം പൂര്‍ത്തീകരിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ 13-6-2024 ലെ ഉത്തരവ് അനുസരിച്ച് 16-06-2024 ഞായറാഴ്ച കാസര്‍ഗോഡ്, കോട്ടയം , തൃശൂര്‍ ജില്ലക്കാരും , 17-06-2024 ബക്രീദ് ദിനത്തില്‍ പാലക്കാട് , വയനാട് , തിരുവനന്തപുരം ജില്ലക്കാരും സമന്വയയില്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കണം .
പൊതു അവധിദിനമായ ഞായറാഴ്ചയും ബക്രീദ് ദിനത്തിലും സമന്വയയില്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിനായി സ്കൂള്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനുള്ള ഉത്തരവ് പ്രതിഷേധാര്‍ഹമാണ് . ഈ ഉത്തരവിനെതിരെ എയിഡഡ് സ്കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (ASMSA) സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു .
ജീവനക്കാരെ ദ്രോഹിക്കുന്ന ഉത്തരവ് പിന്‍വലിച്ചു തീയതി പുന:ക്രമീകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ മന്ത്രി . വി ശിവന്‍കുട്ടിക്ക് എയിഡഡ് സ്കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡണ്ട് രാജേഷ് കുമാര്‍ എ , സംസ്ഥാന ജനറല്‍സെക്രട്ടറി പ്രശോഭ് കൃഷ്ണന്‍ ജി.പി എന്നിവര്‍ നിവേദനം നല്‍കി .