തലശേരി : മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ഉടമയുടെ വിഹിതം അടയ്ക്കാത്തവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (സി ഐടിയു) തലശേരി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സി എച്ച് സ്മാരകത്തിൽ സിഐടി യു ഏരിയാ സെക്രട്ടറി എ രമേഷ്ബാബു ഉദ്ഘാടനം ചെയ്തു.
കെ വി ശ്രീധരൻ അധ്യക്ഷനായി. വി പി മുകുന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. മൂന്ന് ഗഡു ഡിഎ തൊഴിലാളികൾക്ക് അനു വദിക്കണമെന്ന പ്രമേയവും അംഗീകരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് കാരായി രാജൻ, ജനറൽ സെക്രട്ടറി വി വി പുരു ഷോത്തമൻ എന്നിവർ സംസാരിച്ചു
ഭാരവാഹികൾ: സുരേഷ് കുമാർ (പ്രസിഡന്റ്), വി പി മുകു ന്ദൻ (സെക്രട്ടറി).