Zygo-Ad

എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു

തലശ്ശേരി :എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ വയോധിക്കൻ മരിച്ചു.

മരിച്ചത് എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധൻ. തേങ്ങ പെറുക്കാൻ പോയപ്പോളായിരുന്നു സ്ഫോടനം നടന്നത്.

ഇന്ന് ഉച്ചയോടെയായിരുന്നു തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയത്.. ഈ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.

വളരെ പുതിയ വളരെ പഴയ