Zygo-Ad

തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി ഇരിട്ടി മേഖല വിന്നേഴ്‌സ് ഡേ സംഘടിപ്പിച്ചു.

ഇരിട്ടി: തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിയുടെയും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഇരിട്ടി മേഖലയുടെയും നേതൃത്വത്തില്‍ എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍ ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍, ഇരിട്ടി സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.ജോസഫ് കളരിക്കല്‍, വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡോ.എം.സി.റോസ, പേരാവൂര്‍ സെന്റ് ജോസഫ്‌സ് എച്ച്എസ് പ്രധാനാധ്യാപകന്‍ സണ്ണി കെ.സെബാസ്റ്റ്യന്‍, ടീച്ചേഴ്‌സ് ഗില്‍ഡ് തലശ്ശേരി അതിരൂപത പ്രസിഡന്റ് ജിനില്‍ മാര്‍ക്കോസ്, സംസ്ഥാന പ്രതിനിധി മാത്യു ജോസഫ്, അതിരൂപത സെക്രട്ടറി റോബിന്‍സ് എം.ഐസക്, വിദ്യാര്‍ഥി പ്രതിനിധി എയ്ഞ്ചല്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ