Zygo-Ad

ഡിജിറ്റൽ ലാൻഡ് സർവേ; ധർമടത്ത് ക്യാമ്പ് ഓഫീസ് തുറന്നു

ധർമടം : ഡിജിറ്റൽ ലാന്റ് സർവേ പ്രവർമ്മ ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ധർമടത്ത് ക്യാമ്പ് ഓഫീസ് തുറന്നു. ധർമടം വില്ലേജ് ഓഫീസിൻ്റെ മുകൾ നിലയിൽ സജ്ജീകരിച്ച ക്യാമ്പ് ഓഫീസ് പഞ്ചായത്ത് പ്രസിഡന്റ്റ് എൻ കെ രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ഷീജ അധ്യക്ഷയായി. റീ സർവേ കണ്ണൂർ ഡപ്യൂട്ടി ഡയറക്ടർ വി ഡി സിന്ധു ഡിജിറ്റൽ സർവേ സംബന്ധിച്ച് വിശദീകരണം നൽകി. പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം പി മോഹനൻ, പഞ്ചായത്തംഗങ്ങളായ ബി കെ ഗീത , അഭിലാഷ് വേലാണ്ടി, എം കെ മജീദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി സീമ, ടി കെ റോജ, തലശ്ശേരി തഹസിൽദാർ എം മണി, തളിപ്പറമ്പ് റീ സർവേ സുപ്രണ്ട് എം രാജൻ, റീസർവേ അസി. ഡയറക്ടർ സുനിൽജോസഫ് ഫർണാണ്ടസ്, മുഖ്യസർ വേയർ പി സുധീഷ് എന്നിവർ സംസാരിച്ചു. ജില്ലയിൽ ഡിജിറ്റൽ സർവേയ്ക്കായി 14 വില്ലേജുകളിൽ കൂടി രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ ഭാഗമായാണ് ക്യാമ്പ് ഓഫീസ് തുറന്നത്.

വളരെ പുതിയ വളരെ പഴയ