Skip to content
തിരഞ്ഞെടുപ്പ് ദിവസം പൊട്ടിക്കാൻ വെച്ച ബോംബ് പൊട്ടിയാണ് സിപിഎം പ്രവർത്തകൻ മരിച്ചതെന്ന് ഉറപ്പിക്കാവുന്നതാണ് പാനൂരിൽ നടന്ന സിപിഎം അക്രമമെന്ന് ഷാഫി പറമ്പിൽ.
തിരഞ്ഞെടുപ്പ് ദിവസം പൊട്ടിക്കാൻ വെച്ച ബോംബ് പൊട്ടിയാണ് സിപിഎം പ്രവർത്തകൻ മരിച്ചതെന്ന് ഉറപ്പിക്കാവുന്നതാണ് പാനൂരിൽ നടന്ന സിപിഎം അക്രമമെന്ന് ഷാഫി പറമ്പിൽ.

പാനൂർ:യുഡിഎഫ് ബൂത്ത് ഏജൻ്റിനു നേരെ നടന്ന സിപിഎം അക്രമം തോൽവി ഭയന്നാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അക്രമം നടന്ന പാനൂർ യു പി സ്കൂൾ ബൂത്ത് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പ് ദിവസം പൊട്ടിക്കാൻ വെച്ച ബോംബ് പൊട്ടിയാണ് സിപിഎം പ്രവർത്തകൻ മരിച്ചതെന്ന് ഉറപ്പിക്കാവുന്ന അക്രമമാണ് ഇന്ന് പാനൂരിൽ സിപിഎം നടത്തിയത്. കള്ളവോട്ട് തടഞ്ഞതിൻ്റെ പ്രകോപനമാണ് ബൂത്ത് ഏജൻ്റിനു നേരെ സിപിഎം നടത്തിയ അക്രമം. ഇതു കൊണ്ടൊന്നും വടകരയിൽ എൽ ഡി എഫ് ജയിക്കില്ല.വടകരയിലെ തോൽവി ഭയന്നാണ് സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..